ഇതാ അതിരുചികരമായ പനീര്‍ പെപ്പര്‍ ഫ്രൈ
വേണ്ട സാധനങ്ങള്‍
മൈദ- മുക്കാല്‍ക്കപ്പ്
ചോളപ്പൊടി- മുക്കാല്‍ക്കപ്പ്
മഞ്ഞള്‍പ്പൊടി- അര ടീ സ്പൂണ്‍
കുരുമുളക് പൊടി- കാല്‍ ടീ സ്പൂണ്‍
ഉപ്പ് - അര ടീ സ്പൂണ്‍
ഗരം മസാല-അര ടീ സ്പൂണ്‍
വെളുത്തുള്ളി- മൂന്നല്ലി
ഇഞ്ചി- അര മുറി
കാപ്‌സിക്കം- ഒന്ന്
സവാള- ഒന്ന്
മല്ലിയില- രണ്ട് സ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ടൊമാറ്റോ സോസ് - ഒരു ടീ സ്പൂണ്‍
ചെറുനാരങ്ങ- കാല്‍ മുറി
ഒന്ന് മുതല്‍ ആറ് വരെയുള്ള പൊടികള്‍ നന്നായി മിക്‌സ് ചെയ്ത് അരക്കപ്പ് വെള്ളം ചോര്‍ത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് മുറിച്ചുവച്ച അരുനൂറ് ഗ്രാം പനീര്‍ ചേര്‍ത്തിളക്കണം. തിളച്ച എണ്ണയിലേക്കിട്ട് ഇത് വറുത്തെടുക്കണം. ചീനച്ചട്ടിയില്‍ കടുകും വെളുത്തുള്ളിയും ഇഞ്ചി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. സവാള അരിഞ്ഞതും കാപ്‌സിക്കം അരിഞ്ഞതും ഇതിന്റെ കൂടെ ചേര്‍ക്കാം. നന്നായി മൂക്കുമ്പോള്‍ കാല്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍സ്്പൂണ്‍ ഗരം മസാല, കാല്‍സ്പൂണ്‍ മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. കാല്‍ക്കപ്പ് ടൊമാറ്റോസോസ് ചേര്‍ക്കാം. വലിയ രണ്ട് സ്പൂണ്‍ വെള്ളം ഇതിലേക്ക് ചേര്‍ത്ത് ഗ്രേവിയാക്കാം. പിന്നീട് വറുത്ത പനീര്‍ക്കഷ്ണങ്ങള്‍ ഇതിലേക്കിട്ട് മല്ലിയില അരിഞ്ഞതും അള്‍പ്പം നാരങ്ങാനീരും ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കണണം. ചൂട് മാറും മുമ്പ് ഉപയോഗിക്കാം